കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ അഷിം ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇന്നു രാവിലെയായിരുന്നു മരണമെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ അലോക് റോയ് അറിയിച്ചു. ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു.