ന്യൂഡൽഹി: ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊതുപരിപാടിക്ക് എത്തിയ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ തടയാന്‍ കര്‍ഷകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്. സംഘര്‍ഷത്തില്‍ നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ത്രീകള്‍ അടക്കം നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു.
അതേസമയം അറസ്റ്റ് ചെയ്തത കര്‍ഷകരെ വിട്ടയക്കുന്നത് വരെ ഹിസാറിലെ ഐജി ഓഫീസ് ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു. ദേശീയപാതകള്‍ രണ്ട് മണിക്കൂര്‍ ഉപരോധിക്കുമെന്നും കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചു. സമരക്കാരെ വിട്ടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ നാളെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു