ചെന്നൈ: വാക്സിൻ ക്ഷാമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.. പോസ്റ്ററിൽ ചോദിച്ച കാര്യം താനും ചോദിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നടൻ പ്രകാശ് രാജും രംഗത്തെത്തി. 'നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തിന് വിദേശ രാജ്യങ്ങൾക്ക് അയച്ചുകൊടുത്തു' എന്നെഴുതിയ പോസ്റ്റര്‍ പതിപ്പിച്ചവരെയാണ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്.
ഞാനും ചോദിക്കുന്നു, നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തിന് വിദേശരാജ്യങ്ങൾക്ക് അയച്ചുകൊടുത്തു, എന്നെഴുതിയ പോസ്റ്ററാണ് ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടത്. കോവിഡ് പ്രതിരോധം, വാക്സിൻ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ വീഴ്ച തുറന്നുകാട്ടിയ പോസ്റ്റർ പതിച്ചതിനാണ് ഡൽഹിയിൽ ഇന്നലെ 15 പേരെ അറസ്റ്റ് ചെയ്തത്.\