മോഡിക്കെതിരായ പോസ്റ്റര്‍: പൊലീസ് നടപടിക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി

 മോഡിക്കെതിരായ പോസ്റ്റര്‍: പൊലീസ് നടപടിക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രദീപ് കുമാര്‍ എന്ന ആളാണ് ഹര്‍ജി നല്‍കിയത്. വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഡല്‍ഹി പൊലീസിന്റെ നടപടിയെന്ന് ഹര്‍ജിയില്‍ പറയുന്നു. എഫ്ഐആര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി പൊലീസ് 24 പേരെയാണ് അറസ്റ്റ് ചെയ്തത്. പൊതു മുതല്‍ നശിപ്പിച്ചതിന്റെ പേരിലാണ് ഇവര്‍ക്കെതിരേ കേസുകള്‍ ചുമത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.