തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ വീണ്ടും മരണം; മരിച്ച ആറുപേരിൽ ഒരു ഗർഭിണിയും

തമിഴ്നാട്ടിൽ  ഓക്സിജൻ കിട്ടാതെ വീണ്ടും മരണം; മരിച്ച ആറുപേരിൽ ഒരു ഗർഭിണിയും

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കോവിഡ് ബാധിതർ ഓക്സിജൻ കിട്ടാതെ മരിച്ചു. ആറ് കോവിഡ് രോ​ഗികളാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. മരിച്ചവരിൽ ഒരു ഗർഭിണിയും ഉൾപ്പെടുന്നു. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്.

അതേസമയം, രാജ്യത്ത് വിതരണം ചെയ്യുന്ന റഷ്യന്‍ നിർമിത വാക്സിൻ സ്പുട്നിക് വി നൽകിത്തുടങ്ങി. ഹൈരാബാദ് അപ്പോളോ ആശുപത്രിയിലാണ് ആദ്യ ഡോസുകൾ നല്‍കി തുടങ്ങിയത്. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്നിക് വാക്സിന്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. തെലങ്കാനയില്‍ കൂടാത നാളെ ആന്ധ്ര പ്രദേശിലും സ്പുട്നിക് വാക്സിനേഷന്‍ ആരംഭിക്കുന്നുണ്ട്.

കോവിന്‍ ആപ്പ് വഴി രജിസ്റ്റ‍ർ ചെയ്തവർക്ക് മാത്രമാണ് വാക്സിന്‍ നല്‍കുക. ഡൽഹിയും ബെംഗളൂരുവുമടക്കമുള്ള സ്ഥലങ്ങളില്‍ വാക്സിന്‍ വൈകാതെ നല്‍കിത്തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.