ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ഗാസ: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന പലസ്തീന്‍ തീവ്രവാദി കമാന്‍ഡര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഭീകരരുടെ ഭൂഗര്‍ഭ ഒളിസങ്കേതങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലാണ് വടക്കന്‍ ഗാസയിലെ ഇസ്ലാമിക് ജിഹാദ് സംഘടനയുടെ സായുധ കമാന്‍ഡറായിരുന്ന ഹുസം അബു ഹര്‍ബീദ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇയാളുടെ വീടും തകര്‍ന്നു.

ഗാസ മുനമ്പിലെ ഭീകര താവളങ്ങളില്‍ ഇസ്രയേലി യുദ്ധ വിമാനങ്ങള്‍ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. 15 വര്‍ഷമായി ഇസ്രായേല്‍ പൗരന്മാര്‍ക്കെതിരായ നിരവധി മിസൈല്‍ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഹര്‍ബീദാണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ രാത്രി ഇസ്രായേല്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഗാസ സിറ്റിയില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ അറുപതോളം റോക്കറ്റുകള്‍ ഇസ്രായേല്‍ നഗരങ്ങളിലേക്ക് ഒറ്റരാത്രിയില്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ജബല്യ പട്ടണത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മറ്റൊരു പലസ്തീന്‍കാരനും കൊല്ലപ്പെട്ടു. ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 197 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇസ്ലാമിക് ജിഹാദ് സായുധ കമാന്‍ഡറുടെ മരണത്തോടെ തീവ്രവാദ സംഘടനകളുടെ ആക്രമണം കൂടുതല്‍ ശക്തമാകുമെന്ന ആശങ്കയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.