ഗ്രാമീണ മേഖലകളില്‍ കോവിഡ് വ്യാപനം; ഇന്ന് ജില്ലാ കളക്ടര്‍മാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

ഗ്രാമീണ മേഖലകളില്‍ കോവിഡ് വ്യാപനം;  ഇന്ന് ജില്ലാ കളക്ടര്‍മാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

ന്യൂഡൽഹി: കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ഗ്രാമീണ മേഖലകളില്‍ വ്യാപനം തീവ്രമാകുന്ന ഈ പശ്ചാത്തലത്തിലാണ് താഴേതട്ടിലെ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. മുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഗ്രാമീണ മേഖലയിലെ തീവ്ര വ്യാപനത്തില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. വീടുവീടാന്തരം നിരീക്ഷണവും രോഗ നിര്‍ണയവും കാര്യക്ഷമമായി നടത്താന്‍ അങ്കണവാടി, ആശ വര്‍ക്കര്‍മാരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. പ്രതിദിന കോവിഡ് കേസുകള്‍ തിങ്കളാഴ്ചയും മൂന്ന് ലക്ഷത്തിന് താഴെയായിരുന്നു. തുടര്‍ച്ചയായി രണ്ടാം ആഴ്ചയാണ് കോവിഡ് വ്യാപനത്തില്‍ കുറവുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.