ഭോപ്പാല്‍: മധ്യപ്രദേശ് ആശുപത്രിയില്‍ ചോരക്കുഞ്ഞിന്റെ കാല്‍പാദം എലി കടിച്ചെടുത്തു. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പത്തൊമ്പത് ദിവസം പ്രായമായ കുഞ്ഞിന്റെ കാല്‍പാദം എലി കടിച്ച് വേര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം.
പ്രിയങ്ക - കിഷന്‍ ദൈമ ദമ്പതികളുടെ കുട്ടിക്കാണ് അപകടം പറ്റിയത്. പുലര്‍ച്ചെ മൂന്നിന് പാല്‍ കൊടുക്കാനായി അമ്മ എത്തിയപ്പോഴാണ് കുട്ടി ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. തങ്ങളുടെ കുഞ്ഞിന് ഇപ്പോള്‍ കാല്‍പാദം ഇല്ലെന്ന് പിതാവിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.