കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കും ഭാര്യ മീര ഭട്ടാചാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. 77 കാരനായ ബുദ്ധദേവ് വീട്ടില്‍ ഐസൊലേഷനിലാണ്.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള ഭാര്യ മീരയെ കൊല്‍ക്കത്തയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുദ്ധദേവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വീട്ടില്‍ തന്നെ തുടരാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. അത്യാവശ്യം വേണ്ട സൗകര്യം വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.