ലക്‌നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിജെപി നേതാവ് ശംഖ് ഊതിയും ഹനുമാന്‍ ചാലിസ ചൊല്ലിയും യാഗം നടത്തി അന്തരീക്ഷം പുകച്ചും കോവിഡിനെ തുരത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്ത് . മീററ്റിലാണ് സംഭവം. ഇതുകൊണ്ട് കോവിഡ് വ്യാപനം തടയാന്‍ സാധിക്കുമെന്നാണ് ബിജെപി നേതാവ് ഗോപാല്‍ ശര്‍മ്മയുടെ അവകാശവാദം.
മീററ്റില്‍ വ്യാപകമായ രീതിയിലാണ് ഗോപാല്‍ ശര്‍മ്മ ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡില്‍ നിന്ന് മുക്തി ലഭിക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഗോപാല്‍ ശര്‍മ്മയുടെ വാദം. തെരുവില്‍ ശംഖ് ഊതി ഹോമകുണ്ഡം വഹിച്ച് കൊണ്ടുള്ള റിക്ഷാ വണ്ടി വലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പിന്നാലെ അനുയായികളും ഉണ്ട്. ചാണകവറളിയാണ് ഹോമം നടത്താന്‍ മുഖ്യമായി ഉപയോഗിച്ചത്. കര്‍പ്പൂരം, നെയ്യ് തുടങ്ങിയവയും ഉപയോഗിച്ചാണ് ഹോമം നടത്തിയത്. അന്തരീക്ഷം ശുദ്ധമാക്കി ഓക്‌സിജന്‍ ലെവല്‍ വര്‍ധിപ്പിക്കാന്‍ ഇത് വഴി സാധിക്കുമെന്നാണ് ഗോപാല്‍ ശര്‍മ്മ പറയുന്നത്.
കഴിഞ്ഞ് ദിവസം കോവിഡിനെ ചെറുക്കാന്‍ ബിജെപി നേതാവ് യാഗം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.