ന്യുഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ദുരിതബാധിത പ്രദേശങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡിയുവിലും ആകാശ മാര്‍ഗ്ഗം സന്ദര്‍ശിച്ചു.
ദില്ലിയില്‍ നിന്ന് ഉച്ചയോടെ ഭാവ് നഗറില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി മോദി ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ടൗട്ടെ ചുഴലിക്കാറ്റില്‍ സംഭവിച്ച നാശനഷ്ടം വിലയിരുത്താന്‍ അഹമ്മദാബാദില്‍ ചേരുന്ന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ മാത്രം 33 പേരാണ് മരിച്ചത്.