മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ തീരത്ത് അപകടത്തില്‍പെട്ട പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന രക്ഷപെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സേന അറിയിച്ചു. നാവിക സേന കടലില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ സുരക്ഷിതരായി രക്ഷപെടുത്താന്‍ കഴിഞ്ഞു. അപകടത്തില്‍പ്പെട്ട അന്‍പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്നും ദൗത്യസേന പറഞ്ഞു. ബാര്‍ജിലുണ്ടായിരുന്ന 188 പേരെ ഇന്നലെ തന്നെ നാവിക സേന രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചിരുന്നു.