ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക പടര്‍ത്തുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദീകരണം തേടി ദേശിയ മനുഷ്യാവകാശ കമ്മിഷന്‍. ഫംഗസ് ബാധയുടെ വ്യാപനം, മരണങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത് , രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് വ്യാപനതോത് വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, സുപ്രിംകോടതി അഭിഭാഷകന്‍ രാധാകാന്ത തൃപ്പതി മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും വേണ്ട വിധത്തില്‍ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലെന്നും പരാതിയില്‍ പറയുന്നു.