മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: ചരിത്രം തിരുത്തി എഴുതി തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.

'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാരമേറ്റെടുത്ത പിണറായി വിജയന് ആശംസകള്‍' എന്നായിരുന്നു മോഡിയുടെ ട്വീറ്റ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.35 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപി നേതാക്കളാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.