ബര്‍ലിന്‍: ജര്‍മനിയില്‍ പി.എച്ച്.ഡി പ്രബന്ധത്തില്‍ കോപ്പിയടി ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് അന്വേഷണം നേരിട്ട വനിതാ, കുടുംബക്ഷേമ മന്ത്രി ഫ്രാന്‍സിസ്‌ക ജിഫി രാജിവച്ചു. മന്ത്രിയുടെ രാജി ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സ്വീകരിച്ചു. ബര്‍ലിന്‍ ഫ്രീ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2010-ലാണ് ജിഫി ഡോക്ടറേറ്റ് നേടിയത്. 2018 മുതല്‍ മന്ത്രിയാണ് ജിഫി.
യൂറോപ്യന്‍ കമ്മിഷന്റെ നയത്തെക്കുറിച്ചുള്ള ജിഫിയുടെ പ്രബന്ധത്തില്‍ കോപ്പിയടി ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് യൂണിവേഴ്‌സിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ആദ്യം ശാസനയാണു നല്‍കിയത്. ശാസനയില്‍ ഒതുങ്ങേണ്ടതല്ല കോപ്പിയടിയെന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ നവംബറില്‍ വന്നതിനെ തുടര്‍ന്ന് ജൂണിനകം മറുപടി നല്‍കാന്‍ ജിഫിയോട് ആവശ്യപ്പെട്ടു. പി.എച്ച്.ഡി റദ്ദാക്കിയാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. 2011 ലും 2013 ലും ഇതേകാരണത്താല്‍ ജര്‍മനിയില്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചിരുന്നു.