ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തിൽ വൈറസിന്റെ രൂപമാറ്റം യുവാക്കളെയും കുട്ടികളെയും സംബന്ധിച്ച് ആശങ്കയുള്ളതാണെന്നും വാക്സിനുകള്‍ പാഴാക്കരുതെന്നും കേരളത്തിലെയടക്കം ജില്ലാ അധികൃതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.
ഒരു വാക്സിന്‍ പാഴാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ആവശ്യമായ സുരക്ഷയാണ് നഷ്‌ടമാകുന്നത്. അതിനാല്‍ ഓരോ വാക്സിന്‍ വയലും പാഴാക്കാതെ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
രൂപഭേദം വന്ന വൈറസ് ചെറുപ്പക്കാരെയും കുട്ടികളെയും ബാധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കുട്ടികളിലെയും ചെറുപ്പക്കാരിലെയും വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് ശ്രദ്ധയോടെ അവലോകനം ചെയ്യണമെന്നും മോദി പറഞ്ഞു.