മുംബൈ: മഹാരാഷ്ട്രയിലെ ഗദ്ചിരോളി ജില്ലയില്‍ പൊലിസ് വെടിവെപ്പില്‍ 13 നക്‌സലുകള്‍ കൊല്ലപ്പെട്ടു. എട്ടപ്പള്ളി വനമേഖലയില്‍ മഹാരാഷ്ട്ര പൊലീസ് സി -60 യുണിറ്റുമായുണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സലുകള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഏട്ടപ്പള്ളി വനമേഖലയില്‍ നക്‌സല്‍ ക്യാമ്പിങ് നിരീക്ഷിച്ച് വരികയാണെന്നും ഉന്മൂലനമാണ് ലക്ഷ്യമെന്നും പൊലിസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. എട്ടപ്പളളിയിലെ പയ്ഡി-കൊടുമി വനമേഖലയിലാണ് സംഘര്‍ഷം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.