'നടപ്പാക്കാന്‍ കഴിയാത്ത ഉത്തരവുകള്‍ ഹൈക്കോടതികള്‍ പുറപ്പെടുവിക്കരുത്': സുപ്രീം കോടതി

'നടപ്പാക്കാന്‍ കഴിയാത്ത ഉത്തരവുകള്‍ ഹൈക്കോടതികള്‍ പുറപ്പെടുവിക്കരുത്': സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹൈക്കോടതികള്‍ നടപ്പാക്കാന്‍ കഴിയാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. ഉത്തര്‍പ്രദേശിലെ എല്ലാ നഴ്‌സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ട‌ിക്കാട്ടിയാണ് പരമോന്നത കോടതിയുടെ പരാമര്‍ശം.

ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിനീത് സരണ്‍, ബിആര്‍ ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

യുപിയിലെ എല്ലാ ഗ്രാമങ്ങളിലും രണ്ട് ഐസിയു ആംബുലന്‍സുകള്‍ വീതമുണ്ടെന്ന് ഒരു മാസത്തിനകം ഉറപ്പാക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഈ ഉത്തരവുകള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമെ ഹൈക്കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.