ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഉൾപ്പെടെയുള്ള പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഇന്ന്. സി.ബി.എസ്.ഇ. 12 ക്ലാസ് പരീക്ഷ, പ്രഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷ എന്നിവ നടത്തുന്ന കാര്യവും ഇന്ന് ചര്‍ച്ച ചെയ്യും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിവിധ കേന്ദ്രമന്ത്രിമാര്‍, സംസ്‌ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി പരീക്ഷ നടത്താന്‍ സാധിക്കുമോ എന്ന് സി.ബി.എസ്.ഇ. ആലോചിക്കുന്നുണ്ട്.