ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 19.49 കോടി കോവിഡ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ രാത്രി വരെയുളള കണക്കാണ് ഇത്. 18-44 വയസുകാര്‍ക്ക് നല്‍കിയ ഒരു കോടി വാക്‌സിന്‍ ഉള്‍പ്പെടെയുള്ള കണക്കാണ് ഇത്.
ഇതുവരെ 19,49,51,603 ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇതില്‍ 18-44 വയസുകാര്‍ക്ക് 6,82,398 ഡോസ് വാക്‌സിന്‍ നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ മാത്രം 99,76,676 വാക്‌സിന്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി വിതരണം ചെയ്തു.
ബീഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 18നും 44 വയസിനിടയിലുള്ള പത്ത് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.