ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തിനെതിരെ കോവിഷീല്‍ഡ് 80% ഫലപ്രദമെന്ന് പഠനം

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തിനെതിരെ കോവിഷീല്‍ഡ് 80% ഫലപ്രദമെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ B1.617.2 വകഭേദത്തെ തടയാൻ ഓക്സ്ഫഡ്-അസ്ട്രാസെനക്ക രണ്ടു ഡോസ് വാക്സിൻ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സർക്കാർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഓക്സ്ഫഡ്-അസ്ട്രാസെനക്ക വാക്സിൻ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് 'കോവിഷീൽഡ്' എന്ന പേരിലാണ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പി.എച്ച്.ഇ) ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടീഷ് സർക്കാർ പഠനം നടത്തിയത്.

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ വകഭേദം ബ്രിട്ടണിൽ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.
ഈ ആഴ്ച ആദ്യം പുറത്തുവിട്ട പി.എച്ച്.ഇയുടെ പുതിയ കണക്കു പ്രകാരം കഴിഞ്ഞ ആഴ്ച ബ്രിട്ടണിൽ 2,111 പേർക്ക് ബി1.617.2 വകഭേദം കണ്ടെത്തിയെന്നാണ്. ഇതുവരെയായി 3424 കേസുകളാണ് ഇത്തരത്തിൽ കണ്ടെത്തിയതെന്നും പറയുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.