രാജ്യത്ത് 2,40,842 പുതിയ കോവിഡ് കേസുകള്‍: 3741 മരണം

രാജ്യത്ത് 2,40,842 പുതിയ കോവിഡ് കേസുകള്‍: 3741 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഇന്ത്യയില്‍ 2,40,842 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 3741 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടില്‍ 35,873 പേര്‍ക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. കര്‍ണാടക-31,183, കേരള-28,514, മഹാരാഷ്ട്ര-26,133, ആന്ധ്രപ്രദേശ്-19,981 എന്നിങ്ങനെയാണ് മറ്റു നാലു സംസ്ഥാനങ്ങളിലെ കണക്കുകള്‍. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 682 പേ‌ര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം കര്‍ണാടകയില്‍ 451 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) കണക്കുകള്‍ പ്രകാരം മേയ് 22 ന് 21,23,782 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. ഇതുവരെ ഇന്ത്യയില്‍ 32,86,07,937 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.