കേരളത്തില്‍ നിന്നെത്തിയ ബസുകള്‍ സംസ്ഥാനം വിടണമെന്ന് അസം

കേരളത്തില്‍ നിന്നെത്തിയ ബസുകള്‍ സംസ്ഥാനം വിടണമെന്ന് അസം

ദിസ്പുര്‍: അസമിലേക്ക് അസ്യസംസ്ഥാന തൊഴിലാളികളെയും കൊണ്ടുപോയ കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400 ഓളം ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. പത്ത് ദിവസം സമയം നല്‍കിയ സര്‍ക്കാര്‍, അല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.

അതേസമയം ഡീസലടിക്കാനുള്ള പണം പോലും കൈയിലില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് കൂടുതലും. തങ്ങളുടെ കൈയില്‍ ഭക്ഷണത്തിന് പോലും പണമില്ലെന്നും തൊഴിലാളികള്‍ പറയന്നു. ഏജന്റുമാര്‍ തങ്ങളോട് അവിടെ തന്നെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അടിന്തരമായി സര്‍ക്കാരും ഗതാഗത വകുപ്പും ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 17 ദിവസമായി ബസുകള്‍ അസമില്‍ കുടുങ്ങിക്കിടക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.