ന്യുഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി ഹരിയാന സര്‍ക്കാര്‍. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ നാളെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വസതി ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സമരത്തെ നേരിടാന്‍ മൂവായിരത്തോളം സായുധ പൊലീസിനെയാണ് സര്‍ക്കാര്‍ നിയോഗിക്കുന്നത്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ പ്രതിഷേധിച്ച 350ഓളം കര്‍ഷകര്‍ക്കു മേല്‍ ഹിസാര്‍ പൊലീസ് കഴിഞ്ഞ ദിവസം ക്രിമിനല്‍ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വധശ്രമം, കലാപമുണ്ടാക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിരോധന നിയമവും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിരുന്നു.