ന്യുഡല്‍ഹി: യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ആവശ്യമുള്ള സമയത്തൊന്നും യു.പി സര്‍ക്കാര്‍ ഉണ്ടാകാറില്ലെന്നും തെറ്റായ പബ്ലിസിറ്റിയില്‍ രസം പിടിച്ചിരിക്കലാണ് സര്‍ക്കാറിന്റെ രീതിയെന്നുമാണ് പ്രിയങ്കയുടെ ആരോപണം.
അതേസമയം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ എത്തിയ ജൂനിയര്‍ ഡോക്ടര്‍മാരെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. അവലോകന യോഗം തടസ്സപ്പെടാതിരിക്കാനാണ് ഡോക്ടര്‍മാരെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.മെമ്മോറാന്റം സമര്‍പ്പിക്കാനെത്തിയ ഝാന്‍സി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെയാണ് തടഞ്ഞത്.
അവശ്യ മരുന്നുകള്‍ ലഭ്യമാക്കണം, അധികൃതരോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഇവരെ കേള്‍ക്കാന്‍ പോലും തയ്യാറാവാതെ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിന് പ്രതികരണവുമായാണ് പ്രിയങ്ക രംഗത്ത് എത്തിയത്.