മുംബൈ ബാര്‍ജ് അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു

മുംബൈ ബാര്‍ജ് അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു

മുംബൈ: ബാര്‍ജ് അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. അടൂര്‍ പഴകുളം സ്വദേശി വിവേക് സുരേന്ദ്രനാണ് മരിച്ചത്. മാത്യു അസോസിയേറ്റ്സ് കമ്പനിയിലെ സേഫ്റ്റി ഓഫീസറയിരുന്നു വിവേക്. വിവേകിന്റെ സഹോദരന്‍ മുംബൈയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.

എട്ട് മലയാളികള്‍ ഉള്‍പ്പെടെ 86 പേര്‍ ബാര്‍ജ് ദുരന്തത്തില്‍ മരിച്ചു. അപകടത്തില്‍ പെട്ട മുഴുവന്‍ പേരെയും കണ്ടെത്തിയെന്ന് നാവികസേനാ വക്താവ് അറിയിച്ചു. P 305 ബാര്‍ജിലെ 261പേരും, വരപ്രദ ടഗ് ബോട്ടിലെ 13 പേരുമാണ് അപകടത്തില്‍ പെട്ടത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.