ന്യൂഡൽഹി: കോൺഗ്രസ് ടൂൾകിറ്റുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ട്വിറ്ററിന്റെ ഓഫീസിൽ ഡൽഹി പൊലീസ് റെയ്ഡ്. ഗുഡ്ഗാവിലേയും ലാഡോ സരായിലേയും ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. സാംബിത്രയുടെ ട്വീറ്റിന് ട്വിറ്റർ നൽകിയ ടാഗാണ് റെയ്ഡിലേക്ക് നയിച്ചത്. അതേസമയം, പരാതിയുടെ ഉള്ളടക്കമോ പരാതിക്കാരന്റെ ഐഡന്റിറ്റിയോ വെളിപ്പെടുത്താൻ പോലീസ് വിസമ്മതിച്ചു
കോൺഗ്രസ് ടൂൾകിറ്റ് എന്ന പേരിൽ ബി.ജെ.പി വക്താവ് സാംബിത് പാത്ര പ്രചരിപ്പിച്ച കത്തിന് ട്വിറ്റർ മാനിപുലേറ്റഡ് ടാഗ് നൽകിയിരുന്നു. മെയ് 18നാണ് ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകൾ സാംബിത് പാത്ര ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണെന്നും ഇതിൽ ട്വിറ്റർ ഇടപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു കേന്ദ്രസർക്കാറിന്റെ പ്രതികരണം. .
ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ രണ്ട് ഓഫീസുകളിൽ ഡൽഹി പൊലീസ് റെയ്ഡ്. സാംബിത് പാത്രയുടെ ട്വീറ്റ് എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസും ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.