ടോക്കിയോ: ഇന്ത്യ അടക്കമുളള ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് എത്തുന്നവര്‍ക്ക് പത്തു ദിവസത്തെ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി ജപ്പാന്‍. ഇന്ത്യ, ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് മാനദണ്ഡം നിര്‍ബന്ധമാക്കിയത്.
ആറു ദിവസം എന്നായിരുന്നു നിലവിലെ വ്യവസ്ഥ. ഇതാണ് പത്തുദിവസമായി വര്‍ധിപ്പിച്ചത്. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് താരങ്ങള്‍ പാലിക്കേണ്ട ക്വാറന്റീന്‍ വ്യവസ്ഥകള്‍ ജപ്പാന്‍ നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ യാത്രചെയ്തവര്‍ക്കാണ് പുതിയ ക്വാറന്റീന്‍ വ്യവസ്ഥ ബാധകമാകുക. കസാഖിസ്താന്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ പോയി മടങ്ങുന്നവര്‍ക്ക് മൂന്ന് ദിവസത്തെ സമ്പര്‍ക്കവിലക്കാണ് ജപ്പാന്‍ നിശ്ചിയിച്ചിട്ടുള്ളത്.