കോവിഡ് വാക്സിന്‍: ജിഎസ്ടി നികുതി ഒഴിവാക്കിയേക്കും

കോവിഡ് വാക്സിന്‍: ജിഎസ്ടി നികുതി ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയേക്കും. ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. കോവിഡ് പ്രതിരോധ സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ തീരുമാനം ഉണ്ടാകും.

നിലവില്‍ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഈ രണ്ട് നിര്‍ദേശങ്ങളിലെയും ഗുണദോഷ ഫലങ്ങള്‍ വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.