ഐടി നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍; പ്രതികരിക്കാതെ ട്വിറ്റര്‍

ഐടി നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍; പ്രതികരിക്കാതെ ട്വിറ്റര്‍

ന്യുഡല്‍ഹി: രാജ്യത്ത് ഐടി നിയമം 2021 ഇന്ന് നിലവില്‍ വരുമ്പോള്‍ പ്രതികരിക്കാതെ ട്വിറ്റര്‍. നിയമം പാലിക്കുമെന്ന് ഫേസ്ബുക്കും ഗൂഗിളും യുട്യൂബും നേരത്തേ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ട്വിറ്റര്‍ മാത്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലെ പരാതികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിര്‍ദേശം നിയമത്തില്‍ ഉണ്ട്.

എന്നാല്‍ ഒരു സാമൂഹിക മാധ്യമം മാത്രമാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതായി അറിയുന്നത്. ഇന്നുമുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമവിരുദ്ധകാര്യങ്ങള്‍ക്ക് കമ്പനികള്‍ക്കും ഉത്തരവാദിത്വം ഉണ്ട് എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.