ലക്‌നൗ: മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ഉത്തര്‍പ്രദേശില്‍ യുവാവിന്റെ കാലിലും കയ്യിലും പൊലീസ് ആണി തറച്ചു കയറ്റിയതായി പരാതി. യുവാവിന്റെ അമ്മയാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ് പരാതി നല്‍കിയത്. ബറേലിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു.
മാസ്‌ക് ധരിക്കാത്തിനെ തുടര്‍ന്ന് വീടിനു പുറത്തുള്ള റോഡ് വക്കില്‍ ഇരിക്കുകയായിരുന്ന മകനെ പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. താന്‍ അവിടെ അന്വേഷിച്ചെത്തിയപ്പോള്‍ മകന്‍ സ്ഥലത്തില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരിടത്തു നിന്നും മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു. പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കിയാല്‍ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അതില്‍ നിന്ന് തടിയൂരാന്‍ പൊലീസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എസ്.എസ്.പി രോഹിത് സാജ്‌വാന്‍ വ്യക്തമാക്കി.