പുതിയ ഐടി ചട്ടം: ചില വകുപ്പുകള്‍ നടപ്പാക്കി സാമൂഹ്യ മാധ്യമങ്ങള്‍

പുതിയ ഐടി ചട്ടം: ചില വകുപ്പുകള്‍ നടപ്പാക്കി സാമൂഹ്യ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടങ്ങളിലെ ചില വകുപ്പുകള്‍ നടപ്പാക്കിയതായി സാമൂഹ്യ മാധ്യമങ്ങള്‍. ഏഴ് സാമൂഹ്യ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഗൂഗിള്‍, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം, ഷെയര്‍ചാറ്റ്, ലിങ്ക്ഡ് ഇന്‍, കൂ എന്നിവയാണ് പുതിയ ചട്ടങ്ങള്‍ ഭാഗികമായെങ്കിലും നടപ്പാക്കിയത്. പുതിയ ഐടി ചട്ടങ്ങളിലെ മൂന്ന് നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇവര്‍ ഐടി മന്ത്രാലയത്തിന് നല്‍കി.

ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് പേഴ്സണ്‍ എന്നിവരെ നിയമിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏറ്റവും സുപ്രധാനമായ ചട്ടങ്ങള്‍ സംബന്ധിച്ച് വിവരം സമൂഹമാധ്യമങ്ങള്‍ ഐടി മന്ത്രാലയത്തിന് നല്‍കിയിട്ടില്ല. എന്നാല്‍ ട്വിറ്റര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.