പ്രഭാത ഭക്ഷണത്തിന് പ്രതിമാസം 26,500 രൂപ : ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം

പ്രഭാത ഭക്ഷണത്തിന് പ്രതിമാസം 26,500 രൂപ : ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം

ഹെല്‍സിങ്കി: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന വിശേഷണമുള്ള ഫിന്‍ലന്‍ഡിലെ ചെറുപ്പക്കാരിയായ പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണ ബില്‍ കണ്ട് രാജ്യത്തുള്ളവര്‍ ഞെട്ടി. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിന്റെ പ്രതിമാസ പ്രഭാത ഭക്ഷണ ബില്‍ 300 യൂറോ( ഏകദേശം 26,500 രൂപ) ആണ്.

ഒരു ടാബ്ലോയിഡ് ഈ വിവരം പുറത്തുവിട്ടതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. 34-ാം വയസില്‍ പ്രധാനമന്ത്രി പദത്തിലെത്തിയ സന മരിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്.

അന്വേഷണത്തെ സ്വാഗതം ചെയ്ത സന മരിന്‍ തീരുമാനമാകുന്നതുവരെ ആനുകൂല്യം വാങ്ങില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി എന്ന നിലയില്‍ താന്‍ യാതൊരു ആനുകൂല്യവും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പോലീസ് അന്വേഷണം നടത്തുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.