കോവിഡിന്റെ ബി.1.617 വകഭേദം; ഫൈസര്‍ വാക്‌സീന്‍ സംരക്ഷണം നൽകുമെന്ന് പഠനം

കോവിഡിന്റെ ബി.1.617 വകഭേദം;  ഫൈസര്‍ വാക്‌സീന്‍ സംരക്ഷണം നൽകുമെന്ന് പഠനം

പാരീസ്: ഫൈസര്‍ വാക്സീന്‍ കോവിഡിന്റെ ബി.1.617 വകഭേദത്തില്‍നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനം. ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കോവിഡ് വന്നവരും രണ്ട് ഡോസ് ഫൈസര്‍ വാക്സീന്‍ സ്വീകരിച്ചവരും ബി.1.617 വകഭേദത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ നിലനിര്‍ത്തിയിട്ടുണ്ട് എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒര്‍ലിയന്‍സ് നഗരത്തിലെ 28 ആരോഗ്യ പ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തിയത്.

പരീക്ഷണം നടത്തിയവരില്‍ 16 പേര്‍ക്ക് രണ്ടു ഡോസ് ഫൈസര്‍ വാക്സീന്‍ നല്‍കി. 12 പേര്‍ക്ക് ഒരു ഡോസ് അസ്ട്രാസെനക വാക്സീനും നല്‍കി. രണ്ടു ഡോസ് ഫൈസര്‍ വാക്സീന്‍ സ്വീകരിച്ചവരില്‍ ബി.1.617 വകഭേദത്തിനെതിരായ ആന്റിബോഡികളില്‍ മൂന്നിരട്ടി കുറവുണ്ടായതായി പഠനത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.