വീഴ്ച പറ്റിയെന്ന് രവിശങ്കര്‍ പ്രസാദ്; മാനനഷ്ടക്കേസ് പിന്‍വലിച്ച് ശശി തരൂര്‍

വീഴ്ച പറ്റിയെന്ന് രവിശങ്കര്‍ പ്രസാദ്; മാനനഷ്ടക്കേസ് പിന്‍വലിച്ച് ശശി തരൂര്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരായ മാനനഷ്ടക്കേസ് അവസാനിപ്പിക്കുന്നതായി ശശി തരൂര്‍ എം.പി. തരൂരിനെതിരായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞതിനാലാണ് പിന്മാറ്റം. തരൂരിനെതിരേ താന്‍ നടത്തിയ പ്രസ്താവന തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും തനിക്ക് വീഴ്ച പറ്റിയതായും സമ്മതിച്ച് രവിശങ്കര്‍ പ്രസാദ് നേരത്തേ തരൂരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്േട്രറ്റ് കോടതിയില്‍ രവിശങ്കര്‍ പ്രസാദിനെതിരേ നല്‍കിയിരുന്ന മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ തരൂര്‍ തയ്യാറായത്.

2018ലാണ് കൊലപാതകക്കേസിലെ പ്രതിയാണ് തരൂര്‍ എന്ന ആരോപണം രവിശങ്കര്‍ പ്രസാദ് നടത്തിയത്. ഇത് പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് തരൂര്‍, രവിശങ്കര്‍ പ്രസാദിന് നോട്ടീസയച്ചിരുന്നു. പരാമര്‍ശത്തില്‍ അദ്ദേഹം ഉറച്ചു നിന്നതോടെയാണ് തരൂര്‍ കേസുമായി മുന്നോട്ടുപോയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.