ന്യൂഡല്‍ഹി: കോവിഡ് വകഭേദങ്ങളെ രാജ്യങ്ങളുടെ പേരില്‍ പറയേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പുതിയ പേരും നല്‍കി. ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് ബി 1.617.1 വകഭേദത്തെ കാപ്പ എന്നും ബി 1.617.2 വകഭേദത്തിന് ഡെല്‍റ്റ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ബ്രിട്ടനില്‍ കണ്ടെത്തിയ വകഭേദത്തിന് ആല്‍ഫ എന്നാണ് പേരിട്ടിരിക്കുന്നത്.
2020 ഒക്ടോബറിലാണ് രണ്ട് വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയത്. ബി 1.617.1 വൈറസ് വകഭേദത്തെ റിപ്പോര്‍ട്ടുകളിലെവിടെയും ഇന്ത്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിന്റെയും പേര് സൂചിപ്പിപ്പിക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന വിശദീകരിച്ചു.
ഇന്ത്യന്‍ വൈറസ് വകഭേദം 44 രാജ്യങ്ങളില്‍ ഭീഷണിയയുര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ വകഭേദമെന്ന പ്രയോഗം പിന്‍വലിക്കണമെന്ന് സമൂഹമാധ്യമങ്ങളുടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ലോകാരോഗ്യ സംഘടന 32 പേജുള്ള റിപ്പോര്‍ട്ടിലെവിടെയും ഇന്ത്യന്‍ വകഭേദം എന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു.