7.3 ശതമാനം നെഗറ്റീവ് വളര്‍ച്ച: നാലു പതിറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും മോശം പ്രകടനം

7.3 ശതമാനം നെഗറ്റീവ് വളര്‍ച്ച: നാലു പതിറ്റാണ്ടിനിടയിലെ രാജ്യത്തെ  ഏറ്റവും മോശം പ്രകടനം

ന്യൂഡല്‍ഹി: നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം വളര്‍ച്ചാപ്രകടനം രേഖപ്പെടുത്തി ഇന്ത്യ. 2020-21ല്‍ 7.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണു രാജ്യത്തിന്റേതെന്നു ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍എസ്ഒ തിങ്കളാഴ്ച പുറത്തിറക്കിയ മൊത്തം ആഭ്യന്തര ഉല്‍പാദന (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് ജിഡിപി) കണക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ദുരവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ്.

കോവിഡ് പ്രതിരോധിക്കാന്‍ 2020 മാര്‍ച്ചില്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. 2020 ജൂലൈ മുതല്‍ 'അണ്‍ലോക്ക്' പ്രക്രിയ ആരംഭിച്ചെങ്കിലും സമ്പദ് വ്യവസ്ഥ മുന്നോട്ടു പോയില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ജനുവരി-മാര്‍ച്ച് കാലയളവില്‍ എല്ലാ മേഖലകളും പൂര്‍ണമായും തുറക്കുകയും സ്ഥിതി സാധാരണ നിലയിലാവുകയും ചെയ്തിട്ടും നാലാം പാദത്തിലെ വളര്‍ച്ചയും പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ല. 2019-20ല്‍ ജിഡിപി നാലുവര്‍ഷത്തെ മോശം വളര്‍ച്ചയാണു കാണിച്ചത്, 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന കണക്കായിരുന്നു അത്. കോവിഡ് കാരണം 2020-21ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 24.38 ശതമാനം കുറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.