വിദേശ വാക്സിനുകള്‍: നഷ്ടപരിഹാരം ഉള്‍പ്പടെയുളള ഇളവുകള്‍ പരിഗണനയില്‍

വിദേശ വാക്സിനുകള്‍: നഷ്ടപരിഹാരം ഉള്‍പ്പടെയുളള ഇളവുകള്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: വിദേശ വാക്നിന്‍ കമ്പനികള്‍ ആവശ്യപ്പെട്ട ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കും. രാജ്യത്ത് ഫൈസര്‍, മൊഡേണ വാക്സിനുകളുടെ അനുമതി വേഗത്തിലാക്കാനാണ് തീരുമാനം. നഷ്ടപരിഹാരം ഉള്‍പ്പടെയുളള ഇളവുകളാണ് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്.

കമ്പനികളുടെ ഉപാധികള്‍ മറ്റു രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരമോ, കമ്പനിയുടെ വാക്സിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന അവകാശ വാദങ്ങളില്‍ നിന്ന് നിയമ പരിരക്ഷയോ നല്‍കുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.'ഈ കമ്പനികള്‍ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണ്.' വൃത്തങ്ങള്‍ പറയുന്നു.

ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തുകയും മറ്റുരാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അ്നുമതി ലഭിക്കുകയും ചെയ്ത വിദേശ വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നത് സംബന്ധിച്ചുളള നിര്‍ദേശത്തിലും ഡ്രഗ് റെഗുലേറ്റര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.