സുസ്ഥിര വികസനത്തില്‍ കേരളം നമ്പര്‍ വണ്‍

സുസ്ഥിര വികസനത്തില്‍ കേരളം നമ്പര്‍ വണ്‍

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. വ്യാഴാഴ്ചയാണ് നിതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മാനദണ്ഡങ്ങളാണ് എസ്ഡിജി റിപ്പോര്‍ട്ടില്‍ പരിഗണിക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ 79 പോയിന്റുമായി ചണ്ഡീഗഡാണ് മുന്നില്‍. 75 പോയിന്റാണ് കേരളത്തിനുള്ളത്. രണ്ടാം സ്ഥാനത്തു വന്ന ഹിമാചല്‍പ്രദേശിനും തമിഴ്നാടിനും 74 പോയിന്റുണ്ട്. ബിഹാര്‍, ജാര്‍ഖണ്ഡ്, അസം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങള്‍. വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.