ബാംഗ്ലൂര്‍: കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്ത പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 14 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്. മേയ് 10നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടുകയായിരുന്നു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍, ജൂണ്‍ ഏഴിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മരണനിരക്കും ടി.പി.ആറും കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.
30 ജില്ലകളില്‍ ഇരുപത്തിനാലിലും ടി.പി.ആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.