ഭോപാല്‍: മദ്ധ്യപ്രദേശിൽ നാലുദിവസത്തോളമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നുമുളള ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുളള 3000ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ശമ്പള വർദ്ധനവ്, കോവിഡ് ബാധിച്ചാല്‍ തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. എന്നാല്‍ സമരം നിയമവിരുദ്ധമാണെന്നും ഡോക്ടര്‍മാര്‍ എത്രയും വേഗം ജോലിക്ക് ഹാജരാകണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
അതേസമയം മൂന്നാം വര്‍ത്തേക്കുളള എന്‍റോള്‍മെന്റ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നെന്നും അതിനാല്‍തന്നെ തങ്ങള്‍ക്കാര്‍ക്കും ഇക്കൊല്ലം പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും സമരത്തിലുളള ഡോക്ടര്‍മാര്‍ പറഞ്ഞു. എന്തുവന്നാലും സമരവുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.