സിനോഫോം വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഫൈസറെടുക്കാം

സിനോഫോം വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഫൈസറെടുക്കാം

അബുദാബി: സിനോഫോം വാക്സിന്‍ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിന്‍ കൂടി എടുക്കാം. ആരോഗ്യമന്ത്രാലയ അധികൃതരാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞ് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് എടുക്കാന്‍ അനുമതി നല്‍കിയിട്ടുളളത്. കൂടുതല്‍ പ്രതിരോധ ശേഷിക്കായാണ് ഇത്തരത്തിലൊരു നിർദ്ദേശം നല്‍കിയത്.

മരുന്ന് സ്വീകരിക്കുന്ന വ്യക്തിയുടെയും പരിശോധിക്കുന്ന ഡോക്ടറുടെയും സമ്മതപത്രം ഹാജരാക്കിയാലാണ് അബുദാബിയിൽ ഇത്തരത്തിൽ ബൂസ്​റ്റർ ഡോസ് നൽകുക. വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിനെടുക്കുന്നവരുടെ തീരുമാനമനുസരിച്ച് സൗജന്യമായി ഫൈസർ വാക്സിനോ സിനോഫോം വാക്സിനോ ബൂസ്​റ്റർ ഡോസായി നൽകാനുളള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.