ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് വസ്തുതകളില്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.
ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഒന്നിലധികം തരംഗങ്ങള്‍ ഉണ്ടാകുന്നു. ജനസംഖ്യയുടെ വലിയൊരു ഭാഗം അണുബാധയ്ക്കെതിരെ പ്രതിരോധശേഷി നേടുമ്പോൾ വൈറസ് ബാധയും അണുബാധയും കുറയുമെന്നും രണ്‍ദീപ് ഗുലേറിയ കൂട്ടിച്ചേര്‍ത്തു.
എന്നാൽ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നത് തെറ്റായ വിവരമാണെന്നും ആരോഗ്യമുള്ള കുട്ടികളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ള കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ സുഖം പ്രാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.