മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് താടിവടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍ അയച്ചുനല്‍കി ചായക്കടക്കാരന്. മഹാരാഷ്ട്രയിലെ ബരാമതി സ്വദേശിയായ അനില്‍ മോറെ എന്നയാളാണ് പണം അയച്ചത്. കോവിഡ് മൂലം ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണില്‍ അസംഘടിത മേഖല തകര്‍ന്നതില്‍ പ്രതിഷേധമറിയിച്ചായിരുന്നു ഇത്.
ബാരാമതിയിലെ ഇന്ദപുര്‍ റോഡിലെ സ്വകാര്യ ആശുപത്രിക്കു സമീപമാണ് അനില്‍ മോറെ ചായക്കട നടത്തുന്നത്.
പ്രധാനമന്ത്രി എന്തെങ്കിലും വളര്‍ത്താന്‍ താല്പര്യപ്പെടുന്നുണ്ടെങ്കില് അത് ജനങ്ങളുടെ തൊഴിലവസരമാകണമെന്ന് അനില്‍ കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രിയാണ് രാജ്യത്തെ പരമോന്നത നേതാവ്. അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് താടി വടിക്കാന്‍ എന്റെ വരുമാനത്തില്‍നിന്ന് 100 രൂപ അയച്ചുനല്‍കുന്നു", കോവിഡ് കാലത്തെ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള മാര്‍ഗം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വാക്സിനേഷന് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണമെന്നും അനില്‍ പറഞ്ഞു.