എടിഎം സർവീസ് ചാർജുകൾ ഉയർത്താൻ ആർബിഐ അനുമതി; ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്ക്

എടിഎം സർവീസ് ചാർജുകൾ ഉയർത്താൻ  ആർബിഐ അനുമതി; ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്ക്

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപയോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ അനുമതി നൽകി റിസര്‍വ് ബാങ്ക്. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായി തുടരും. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന.

പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍നിന്ന് ആറുരൂപയായും വര്‍ധിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ഇന്റര്‍ ബാങ്ക് ഇടപാട് ചാര്‍ജ് 20 രൂപയില്‍നിന്ന് 21 രൂപയുമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് 2022 ജനുവരി ഒന്നുമുതലാണ് പ്രാബല്യം. പ്രത്യേക കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി.

2014ലാണ് ഇതിന് മുൻപ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം ആര്‍.ബി.ഐ മുഖവിലക്കെടുക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.