ലണ്ടന്‍: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിട്ടൻ. റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി.
ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നഴ്സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചത്.
മലയാളികൾ ഉൾപ്പടെയുള്ള നൂറ് കണക്കിന് ഇന്ത്യൻ നഴ്സുമാർക്ക് ആശ്വാസം നൽകുന്ന വാർത്തയാണിത്. അവരുടെ കുറെ നാളായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.