രാജ്യത്തെ സ്വകാര്യ ആശുപത്രികൾ 1.29 കോടി ഡോസ് വാക്‌സിന്‍ വാങ്ങി; ഉപയോഗം വെറും 22 ലക്ഷം മാത്രം

രാജ്യത്തെ സ്വകാര്യ ആശുപത്രികൾ 1.29 കോടി ഡോസ് വാക്‌സിന്‍ വാങ്ങി; ഉപയോഗം  വെറും 22 ലക്ഷം മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ നിരവധി ആശുപത്രികളിൽ കോവിഡ് വാക്സിൻ ക്ഷാമം നിലനിൽക്കുമ്പോൾ കഴിഞ്ഞ മാസം വെറും 17 ശതമാനം ഡോസ് മാത്രമാണ് സ്വകാര്യ ആശുപത്രികൾ വിതരണം ചെയ്യ്തത്. സ്വകാര്യ ആശുപത്രികളിൽ വലിയതോതിൽ വാക്സിനുകൾ ഉപയോഗിക്കാതെയുണ്ടെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

മേയ് മാസത്തിൽ 7.4 കോടി ഡോസ് കോവിഡ് വാക്സിനാണ് രാജ്യത്ത് ലഭ്യമാക്കിയിരുന്നത്. ഇതിൽ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികൾക്കായാണ് മാറ്റിവെച്ചിരുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വകാര്യ ആശുപത്രികൾ ഇതിൽനിന്ന് 1.29 കോടി ഡോസ് വാക്സിൻ വാങ്ങി.

എന്നാൽ ഇതിൽ വെറും 22 ലക്ഷം ഡോസ് മാത്രമാണ് ഉപയോഗിച്ചതെന്ന് സർക്കാർ കണക്കുകൾ പറയുന്നു. അതായത് 17 ശതമാനം ഡോസുകൾ മാത്രമാണ് സ്വകാര്യ ആശുപത്രികൾ ഉപയോഗിച്ചത്.ജൂൺ നാലിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ചാണ് ഈ വിവരം.

സ്വകാര്യ ആശുപത്രികളിൽ വാക്സിന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കൊണ്ടാണ് ജനങ്ങൾ അവിടെനിന്നും വാക്‌സിൻ സ്വീകരിക്കാൻ താല്പര്യം കാണിക്കാത്തതിന് കാരണമെന്ന് വിദഗ്ധർ കരുതുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.