ന്യൂഡൽഹി: കോവിഡ് മഹാമാരി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്ന് പ്രധാനമന്ത്രി. 'ഒറ്റ ഭൂമി ഒരു ആരോഗ്യം' എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്നും ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദേശിച്ചു.
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം നേരിടാന്‍ സഹായിച്ച രാജ്യങ്ങളോടും മോഡി നന്ദി അറിയിച്ചു. കോവിഡ് പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ച് പോരാടിയെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി-മെയ് മാസക്കാലയളവില്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകളാണ് മരിച്ചത്. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കം നല്‍കി ഇന്ത്യയെ കോവിഡ് പോരാട്ടത്തില്‍ സഹായിച്ചു.