ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം നുണ പറയാനും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുമുള്ളതാണെന്നാണ് ട്വീറ്റിലൂടെ രാഹുലിന്റെ പരിഹാസം.
'ഏതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം? നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങൾക്കുമുള്ള രഹസ്യ മന്ത്രാലയം'- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കേന്ദ്ര സര്‍ക്കാരിനെതിരെ ഇതിനുമുൻപും നിരവധി വിമര്‍ശനങ്ങൾ രാഹുല്‍ഗാന്ധി ഉന്നയിച്ചിട്ടുണ്ട്. കോവിഡിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്ക്കും ശേഷവും നിശബ്‌ദമായിരിക്കുന്നത് ആരാണെന്ന് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു കഴിഞ്ഞദിവസം കേന്ദ്രത്തിനെതിരെയുള്ള രാഹുലിന്റെ വിമര്‍ശനം.