യുപിയില്‍ നാല് വയസ്സുകാരന്‍ കുഴല്‍ കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

യുപിയില്‍ നാല് വയസ്സുകാരന്‍ കുഴല്‍ കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആഗ്ര: 150 അടി താഴ്ച്ചയുള്ള കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഫത്തേബാദ് ജില്ലയിലുള്ള ദരിയ ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. കളിക്കുന്നതിനിടയില്‍ മുകള്‍ ഭാഗം മറയ്ക്കാതിരുന്ന കുഴിയിലേക്ക് വീഴുകയായിരുന്നു.

രാവിലെ 8.30 ഓടെയാണ് കുട്ടി കിണറില്‍ വീണത്. സ്ഥലത്ത് നാട്ടുകാരും പൊലീസും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കുട്ടിയുടെ ചലനങ്ങള്‍ കാണാന്‍ സാധിക്കുന്നതായും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നുണ്ടെന്നും നിബോഹര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സൂരജ് പ്രസാദ് പിടിഐയോട് പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.